ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിന്‍റെ നേതൃത്വത്തില്‍ നടത്തിയ പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. ടൂർണമെന്‍റിലെ ഫൈനലിൽ സെൻ്റ് ജോസഫ്സ് കോളേജ്, പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് (സ്കോര്‍ : 25-14, 25-18, 25-17) തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്. സമ്മാനദാനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോക്ടർ കെ പ്രദീപ് കുമാർ നിർവഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ബ്ലെസ്സി അധ്യക്ഷത വഹിച്ചു, കായിക വിഭാഗം മേധാവി ഡോ സ്റ്റാലിന്‍ റാഫേല്‍, കായികാധ്യാപിക തുഷാര ഫിലിപ്, റോസിലി പോള്‍, കായികാധ്യാപകന്‍ ശവിഷ്ണു എന്‍ എസ് എന്നിവര്‍ സംസാരിച്ചു.
പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂർണമെൻ്റ് : സെൻ്റ് ജോസഫ്സ് ജേതാക്കൾ
