Channel 17

live

channel17 live

പോസ്റ്റൽ ദിനത്തിൽ ചരിത്രം ഉറങ്ങുന്ന പോസ്റ്റ്‌ ഓഫീസ് സന്ദർശിച്ച് വിദ്യാർഥികൾ

പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ കൊച്ച് കുട്ടികളാണ് യഹൂദാധി വാസത്തിന്റെ ചരിത്രം പേറുന്ന മാള പോസ്റ്റ്‌ ഓഫീസ് കാണാൻ എത്തിയത്.

പോസ്റ്റൽ ദിനത്തിൽ ചരിത്രം ഉറങ്ങുന്ന പോസ്റ്റ്‌ ഓഫീസ് സന്ദർശിച്ച് വിദ്യാർഥികൾ. പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ കൊച്ച് കുട്ടികളാണ് യഹൂദാധി വാസത്തിന്റെ ചരിത്രം പേറുന്ന മാള പോസ്റ്റ്‌ ഓഫീസ് കാണാൻ എത്തിയത്. ജൂതൻ മാർ മാളയിൽ താമസിച്ചിരുന്ന സമയത്ത് ഒരു ജൂത ഭവനം ആയിരുന്നു ഇന്ന് പോസ്റ്റ്‌ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം.14ന് സ്കൂളിൽ നടക്കുന്ന മാതൃപൂജയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ്‌ കാർഡുകൾ, കുട്ടികൾ അവരുടെ അമ്മമാരുടെ വിലാസം എഴുതി തപാൽ പെട്ടിയിൽ നിക്ഷേപിച്ചു. പോസ്റ്റ്‌ മാസ്റ്റർ ഇൻ ചാർജ് ജെസ്‌ന ജോർജ്,ഉദ്യോഗസ്ഥരായ സനീഷ് . കെ. ടി,ബാബുരാജ്.N. N. എന്നിവർ പോസ്റ്റ്‌ ഓഫീസിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ശിവദാസ്, ടീച്ചർ മാരായ മേരി , മഞ്ജുഷ, വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് പ്രതാപ് ഇല്ലത്ത്,സുനിൽ,മാതൃസമിതി പ്രസിഡന്റ് ശ്രുതി സിജു തുടങ്ങിയവർ കുട്ടികൾക്ക് ഒപ്പം ഉണ്ടായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!