കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികകളായ യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ മാസികകളുടെ പ്രചാരണ പരിപാടി ചാലക്കുടി യൂണിറ്റ് പ്രസിഡൻ്റ് വി.സി. തോമസ് ഉദ്ഘാടനം ചെയ്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികകളായ യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ മാസികകളുടെ പ്രചാരണ പരിപാടി ചാലക്കുടി യൂണിറ്റ് പ്രസിഡൻ്റ് വി.സി. തോമസ് ഉദ്ഘാടനം ചെയ്തു. പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.രവീന്ദ്രൻ, അയ്യപ്പൻ, അജീഷ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചാലക്കുടി ഈസ്റ്റ് ഗവൺമെൻ്റ് എൻ.പി.സ്ക്കൂളിലെ കുട്ടികൾക്ക് യുറീക്ക മാസികയുടെ കോപ്പികൾ ഉണ്ണികൃഷ്ണൻ, റോസിലി ലൈജു എന്നിവർ സ്പോൺസർ ചെയ്തു.ഓരോ മാസികയ്ക്കും വാർഷിക വരിസംഖ്യ 350 രൂപ വീതം അടച്ചു വാർഷിക വരിക്കാരെ ചേർക്കുന്ന ക്യാമ്പയിൻ ജില്ലാ തലത്തിൽ ഇന്നു മുതൽ നടക്കുകയാണ്.