Channel 17

live

channel17 live

പ്രതിഷേധം സംഘടിപ്പിച്ചു

അന്നമനട – മാള PWD റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക, മനുഷ്യജീവനു പോലും ഭീഷണിയാകുന്ന കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൻ്റെ പരിതാപകരമായ അവസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ക്കൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് അന്നമനട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്നമനട ജംഗ്ഷനിൽ വാഴ നട്ട് വൻ പ്രതിഷേധം സംഘടിപ്പിച്ചു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഹക്കീം ഇക്ബാൽ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രാഹുൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി വി.എ. അബ്ദുൾ കരീം, ബ്ളോക്ക് വൈസ് പ്രസിഡൻ്റ് KK രവി നമ്പൂതിരി,മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ PK തിലകൻ,മുൻ ബ്ളോക്ക് പ്രസിഡൻ്റ് PD ജോസ്,കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സാനി ചക്കാലക്കൽ,TK രമേശൻ , യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ശരത് മോഹൻ,മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മിഥുൻ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!