തൊഴിലുറപ്പ് പദ്ധതിയിലെ പ്രായോഗികമല്ലാത്ത 100 % പരിശോധന എന്ന സർക്കുലർ പിൻവലിക്കുക, മനുഷ്യത്വരഹിതവും നീതി രഹിതവും ആയ നടപടികൾ പിൻവലിക്കുക, ജോലികൾ ക്രമപ്പെടുത്തി ജോലിഭാരം കുറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് RDOA ചാലക്കുടി യൂണിറ്റ് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്തിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂണിറ്റ് കൺവീനർ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല സെക്രട്ടറി ബിന്ദു കെ. ബി, സംസ്ഥാന കമ്മിറ്റി അംഗം സൂനജ് കുമാർ എന്നിവർ പ്രസംഗിച്ചു. അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി, മേലൂർ, കൊരട്ടി, കാടുകുറ്റി എന്നീ പഞ്ചായത്തുകളിലെ വി ഇ ഒ മാർ പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.
പ്രതിഷേധം സംഘടിപ്പിച്ചു
