മാള ഗ്രാമ പഞ്ചായത്താഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഒ.ജെ. ജിനേഷ് ഉൽഘാടനം ചെയ്തു.
മാള റൂറൽ നോൺ അഗ്രികൽച്ചറൽ ക്രെഡിറ്റ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ഉപഭോക്‌ത്ര് കോടതി ശിക്ഷിച്ച സി പി എം നേതാവ് ടി.പി രവീന്ദ്രൻ മാള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം രാജി വെയ്ക്കണമെന്നാവശ്യ പെട്ടും വാറണ്ട് നിലനിൽക്കെ പ്രതിയെ അറസ്റ്റ് ചെയ്യാത്ത മാള പോലീസിന്റെ അനീതിക്കെതിരെയും, മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു.
മാള ഗ്രാമ പഞ്ചായത്താഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഒ.ജെ. ജിനേഷ് ഉൽഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എ.എ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ.എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് ആത്തപ്പിള്ളി, അരവിന്ദാക്ഷൻ, ശോഭന ഗോഗുൽനാഥ്, പ്രേമ, ഷേർളി ജോയി, കരീം മഞ്ഞിൽ വളപ്പിൽ, ഷൈനി റാഫേൽ സേവ്യർ കാരേക്കാട്ട്, എന്നിവർ പ്രസംഗിച്ചു.