എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബിൽ കൗണ്ടർ സൈൻ ചെയ്യണമെന്ന ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെപിപിഎച്ച്എ, കെ എ എസ് എൻ ടി എസ് എ എന്നീ സംഘടനകൾ സംയുക്തമായി മാള ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ റാലിയെ തുടർന്ന് നടന്ന ധർണ്ണയുടെ ഉദ്ഘാടനo കെ പി പി എച്ച്എ സ്റ്റേറ്റ് കൗൺസിൽ അംഗം റോബി ജോസ് നിർവ്വഹിച്ചു.കെ എ എസ് എൻ ടി എസ് എ ജില്ലാ പ്രസിഡന്റ് ബിജു P A അധ്യക്ഷത വഹിച്ചു. കെ പി പി എച്ച്എ സ്റ്റേറ്റ് കൗൺസിലർ ഗീത G P മുഖ്യ പ്രഭാഷണം നടത്തി.കെ പി പി എച്ച് എ ഉപജില്ല കൺവീനർ സുജയ K S, വാസുദേവൻ, സുരേഷ് കുമാർ എന്നിവർ
അഭിസംബോധന ചെയ്തു.കെ പി പി എച്ച്എ ഉപ ജില്ലാ പ്രസിഡന്റ് മെൽഡ P D സ്വാഗതം ആശംസിച്ചു. കെപിപിഎച്ച്എ സബ് ജില്ലാ സെക്രട്ടറി സിന്ധു P Sനന്ദി പ്രകാശിപ്പിച്ചു.
പ്രതിഷേധ ധർണ്ണ നടത്തി
