മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് ഉദ്ഘാടനം ചെയ്തു.
ആശ വർക്കർമാരുടെ സമരം ഒത്ത് തീർപ്പാക്കുക. അങ്കണവാടി ജീവനക്കാരുടെ വേതധവർധനയടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻചിറ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്ത് പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എ.നദീർ അധ്യക്ഷത വഹിച്ച പരിപാടി മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.സാബു മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷൈല പ്രകാശൻ സ്വാഗതം പറഞ്ഞു ടി.എസ്.ഷാജി, ആന്റണി പയ്യപ്പിള്ളി, ജിജോ അരീക്കാടൻ, സി.കെ.യുധിമാസ്റ്റർ, സുഭാഷ് പനങ്ങാടൻ, വി.എസ്.അരുൺരാജ്, ടി.കെ.ജോണി, വാസന്തി സുബ്രഹ്മണ്യൻ, സുഭാഷ് ചെമ്പനാടൻ, കെ.പി.പ്രജീഷ്, പി.സി.ബാബു, തുടങ്ങിയവർ സംസാരിച്ചു.
ഷൈജു അമ്പാട്ട്, ടോണി കണ്ണായി, ജോർജ് പട്ടേരി, ജോജു പയ്യപ്പിള്ളി പി.എൻ.സന്തോഷ്, വത്സൻ പണിക്കശ്ശേരി, സലാം അരീപ്പുറത്ത്, ജോസ് കാളിയങ്കര, അലി പിച്ചത്തറ, ടി.കെ.ജബ്ബാർ, പോൾസൺ ചുണ്ടേക്കാട്ടിൽ, കൊച്ചപ്പൻ പഞ്ഞിക്കാരൻ, ബെഞ്ചി ആലപ്പാട്ട്, മുഹമ്മദ് മുടവൻകാട്ടിൽ, ജോസ് ചിറയത്ത്, അബ്ദുൾ ഖാദർ കുരിയാപ്പിള്ളി, ഗോപി മാച്ചിങ്ങത്ത്, ഖാലിദ് പുതുക്കോടത്ത്, ഉണ്ണികൃഷ്ണൻ അടിയോടി, ചക്കപ്പൻ ഏര്യക്കാടൻ, മാത്യൂസ് കണ്ണായി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.