മാള ഗവഃആശുപത്രിയിൽ മഴക്കാല രോഗ ക്കെടുതിയിൽ വലയുന്ന രോഗികൾക്കായി കൂടുതൽ ഡോക്ടർമാരെ നിയമിക്കുക ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ കൂടുതലായി എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി മാള മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു ബി.ജെ.പിമാള മണ്ഡലം പ്രസിഡൻ്റ് കെ.എസ്. അനൂപ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.എ.സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു, മണ്ഡലം ജന. സെക്രട്ടറി ഷാജുമറ്റത്തിൽ സ്വാഗതം ആശംസിച്ചു കർഷകമോർച്ച ജില്ല വൈസ് പ്രസിഡന്റ് കെ.കെ. അജയകുമാർ ആശംസ പ്രസംഗം നടത്തി ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ, ന്യൂനപക്ഷ മോർച്ച ജില്ല സെക്രട്ടറി ജോയ് മാതിരപ്പിള്ളി, കമ്മറ്റി അംഗം സേവ്യർ ഇലഞ്ഞിക്കൽ മണ്ഡലം ഭാരവാഹികളായ ദേവസ്സിക്കുട്ടി.എൻ.ചങ്കൻ, രാജീവ്. കെ.എ , കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ബിനി.പി.വി എന്നിവർ സന്നിഹിതരായിരുന്നു. മണ്ഡലം സെൽ കോഡിനേറ്റർ സി.കെ.സജീവൻ നന്ദി ആശംസിച്ചു.
പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
