നഗരസഭ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ കെ. പി. സി. സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നും , അംഗൻവാടി ജീവനക്കാരുടെ വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ കെ. പി. സി. സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി. എസ്. അബുദൾ ഹഖ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യ പ്രഭാഷണം നടത്തി. മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ടി.വി. ചാർളി , സിജു യോഹന്നാൻ , കുരിയൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. കെ.എസ്. ഷാജ്യു , ജോസഫ് ചാക്കോ, കെ. വേണു മാസ്റ്റർ ,വിജയൻ എളേടത്ത് , വർഗ്ഗീസ്, സനൽ കല്ലൂക്കാരൻ , ജോമോൻ മണാത്ത്, എ.സി. സുരേഷ്, ജോസ് മാമ്പിള്ളി , നിമ്യ ഷിജു , ജെയ്സൺ പാറേക്കാടൻ , ബിജു അക്കരക്കാരൻ , ഒ.വി. അവിനാഷ് , മിനി ജോസ്, തുടങ്ങിയവർ നേതൃത്വം നൽകി.