മാള പോസ്റ്റ് ഓഫീസിനു മുന്നിൽ എംഎൽഎ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
വയനാട് ദുരന്തബാധിതരോട് കേന്ദ്ര ഗവൺമെൻറ് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കിസാൻ സഭ മാള കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റികൾ നടത്തിയ പ്രതിഷേധ ധർണ മാള പോസ്റ്റ് ഓഫീസിനു മുന്നിൽ എംഎൽഎ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.മാള മണ്ഡലം പ്രസിഡൻറ് പിഎഫ് ജോൺസൺ അധ്യക്ഷനായി.സിപിഐ മാളമണ്ഡലം സെക്രട്ടറി എംആർ അപ്പുക്കുട്ടൻ, കിസാൻ സഭ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ സുനന്ദരാജൻ എന്നിവർ പ്രസംഗിച്ചു.കിസാൻ സഭ മാള സെക്രട്ടറി സുരേഷ് കോച്ചേരി സ്വാഗതവും കിസാൻ സഭ മാള മണ്ഡലം കമ്മിറ്റി മെമ്പർ ചന്ദ്രബോസ് നന്ദിയും പറഞ്ഞു.