കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.വി ദിവ്യക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് ഇ.എസ്. സാബുവിൻ്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടന്മാരായ പി.വി. രമണൻ , സേവ്യർ പങ്കേത്ത് ,വി.എ. നദീർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ
എം.പി. സോണി, ഡിൽഷൻ കൊട്ടെക്കാട് , ടി. കെ ഷാജി, ജോപ്പി മങ്കിടിയാൻ, കെ.എസ്. കമറുദ്ദീൻ, ഒ.എസ്. സുജിത്ത് , എ.ആർ. ബൈജു എന്നിവർ പങ്കെടുത്തു. ഇന്ദിര ഭവൻ പരിസരത്ത് ചേർന്ന പ്രതിഷേധ സാഹായാഹ്നം ജില്ലാ കമ്മറ്റിയംഗം പി.യു സുരേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജിസ്മി സോണി, പി. ദിലീപ്,സനിൽ സത്യൻ , സുനിൽ കളരിക്കൽ ,ജിജോ അരിക്കാടൻ , നിഷാഫ് കുര്യാപ്പിള്ളി ജസീൽ അലങ്കാരത്ത് ,പി.സി. ബാബു, ഷഹിൻ കെ മൊയ്തീൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പ്രതിഷേധ പ്രകടനവും പ്രതിഷേധ സായാഹ്നവും നടത്തി
