കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും ADGP Mr അജിത് കുമാറിനെ സർവീസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് മാളമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാളയിൽ പ്രതിഷേധ സംഗമം നടത്തി.രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചന കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കണമെന്നും പ്രതിഷേധ സമരം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു തൃശ്ശൂർ DCC ജനറൽ സെക്രട്ടറി AA അഷ്റഫ് മാർച്ച് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് സന്തോഷ് അത്തപ്പിള്ളി അധ്യക്ഷത വഹിച്ചു. സോയ് കോലഞ്ചേരി. ഹക്കീം ഇഖ്ബാൽ’ ജോയ് മണ്ടകത്ത് ജിയോ കൊടിയൻ അമ്പിളി സജീവ്, ബിനോയ് അതിയാരത്തു. K.R പ്രേമ. ഷെർലി ജോയ്. ഷിന്റോ എടാട്ടുകാരൻ. എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ സംഗമം നടത്തി
