വിപണിയിൽ വിലകുറഞ്ഞിട്ടും പാചക വാതക വില അന്യായമായി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാണിയംകാവ് സെന്ററിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷനായ പരിപാടി സി.കെ.യുധി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജിജോ അരീക്കാടൻ, വി.എസ്.അരുൺരാജ്, സുഭാഷ് പനങ്ങാടൻ, പി.സി.ബാബു, ജെറോം കരിമാലിക്കൽ എന്നിവർ സംസാരിച്ചു. പി.വി.സലാം, ടോണി കണ്ണായി, ജോർജ് പനക്കൽ, അലി പിച്ചത്തറ, ഗോപി മാച്ചിങ്ങത്ത്, എം.എ.മുഹമ്മദ്, മൂസക്കുട്ടി, ലിജോയ് കല്ലൻ, ടി.കെ.ജബ്ബാർ, കെ.ബി.ഇസ്മയിൽ, എം.എ.സുലൈമാൻ, ഖാലിദ് പുതുക്കോടത്ത്, എ.എം.രവി, കെ.ബി.നൗഷാദ് എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധ സമരം സംഘടിപ്പിച്ചു
