മാള കെ. കരുണാകരൻ സ്മാരക ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതെ രോഗികൾ പൊറുതിമുട്ടുന്ന സാഹചര്യത്തിലും പുതിയ നിയമനം നടത്താൻ തയ്യാറാവാത്തതിലും പ്രതിഷേധിച്ചു ബി. ജെ. പി.മാള ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാള ഗവൺമെന്റ് ആശുപത്രിക്ക് മുൻവശം വായമൂടി കെട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു.ബിജെപി മാള ഏരിയ പ്രസിഡന്റ് അജിത്ത് മേൽ വീട്ടിൽ അധ്യക്ഷത വഹിച്ചു. ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറി കെപി ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. മാളമണ്ഡലം പ്രസിഡണ്ട് കെ എസ് അനൂപ്, ജനറൽ സെക്രട്ടറി ഷാജു മറ്റത്തിൽ,വൈസ് പ്രസിഡണ്ട് ബിനി .പി വി , അഷ്ടമിച്ചിറഏരിയ പ്രസിഡന്റ് അഡ്വക്കേറ്റ് എൻ. പി സുധീർ , ദേവസി കുട്ടി .എൻ ചങ്കൻ , ജോയ് മാതിരപ്പിള്ളി , എന്നിവർ പങ്കെടുത്തു മാള ഏരിയ വൈസ് പ്രസിഡണ്ട് കെ കെ രവി നന്ദി ആശംസിച്ചു.
പ്രതിഷേധ സമരം സംഘടിപ്പിച്ചു
