പ്രിന്‍സിപ്പാള്‍ റവ.ഫാ ജോസ് താണിക്കലിന്റെ നേതൃത്വത്തില്‍ കായികോപകരണങ്ങള്‍ സിസ്റ്റര്‍ എല്‍സയ്ക്ക് കൈമാറി.
ചാലക്കുടി: ഇരിങ്ങാലക്കുടയിലെ പ്രതീക്ഷാഭവന്‍ സ്‌പെഷല്‍ സ്‌ക്കൂളിലെ കൂട്ടുകാര്‍ക്കായി വിവിധ കായികോപകരണങ്ങള്‍ വാങ്ങിനല്‍കി കാര്‍മല്‍ വിദ്യാലയം. ഭിന്ന ശേഷിക്കാരായ 200 കുട്ടികളാണ് ഇവിടെയുള്ളത്. 65 പേരോളം അന്തേവാസികളായി കഴിയുന്നുണ്ട്.
അവിടുത്തെ കുട്ടികള്‍ക്ക് പരിശീലനത്തിന് ആവശ്യമായ ഹുല്ലാ ഹൂപ്പ് ,ഹാന്‍ഡ് ബോള്‍, ജംപ് ബോള്‍ എന്നിങ്ങനെയുള്ള കായികോപകരണങ്ങള്‍ വാങ്ങി നല്‍കുക മാത്രമല്ല പരിശീലിപ്പിക്കുകയും ചെയ്തു കാര്‍മല്‍ വിദ്യാര്‍ത്ഥികള്‍ . ഇതിനോടൊപ്പം തന്നെ ഡിജിറ്റല്‍ പെയിന്റിംഗിലും പരിശീലനം നല്‍കി.
വിവിധപ്രായത്തിലുള്ള ആണ്‍ കുട്ടികളും പെണ്‍കുട്ടികളുമാണ് ഇവിടെയുള്ളത്. ഈ കായികോപകരണങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. തങ്ങള്‍ക്ക് അറിയില്ലെങ്കിലും എല്ലാ ഉപകരണങ്ങളും വളരെ താല്പര്യത്തോടെ പഠിക്കാന്‍ ശ്രമിച്ചു. പഠിച്ച കുട്ടികള്‍ മറ്റു കുട്ടികളെ പഠിപ്പിക്കും. പ്രിന്‍സിപ്പാള്‍ റവ.ഫാ ജോസ് താണിക്കലിന്റെ നേതൃത്വത്തില്‍ കായികോപകരണങ്ങള്‍ സിസ്റ്റര്‍ എല്‍സയ്ക്ക് കൈമാറി.