Channel 17

live

channel17 live

പ്രതീക്ഷ 2023; തൊഴില്‍മേളയില്‍ 112 പേര്‍ക്ക് നിയമനം

തൊഴില്‍മേള തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റേയും ആഭിമുഖ്യത്തില്‍ ബാലഭവനില്‍ നടത്തിയ ‘പ്രതീക്ഷ 2023’ തൊഴില്‍മേള തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി മുഖ്യ പ്രഭാഷണം നടത്തി.

830 ഉദ്യോഗാര്‍ത്ഥികളും 12 ഉദ്യോഗദായകരും പങ്കെടുത്ത തൊഴില്‍ മേളയില്‍ 112 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചു. 264 ഉദ്യോഗാര്‍ത്ഥികള്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!