വാർഡ് കൗൺസിലർ ആർച്ച അനീഷിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
ഇരിങ്ങാലക്കുട : നഗരസഭ ഏഴാം വാർഡ് (മാപ്രാണം) വികസന സമിതിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയെ കുറിച്ച് മാടായിക്കോണം ചാത്തൻ മാസ്റ്റർ
സ്മാരക സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ആർച്ച അനീഷിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
ചടങ്ങിൽ ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ അനന്തു, സെന്റർ ഫോർ ഫിനാൻഷ്യൽ ലിറ്ററസി അസോസിയേറ്റുകളായ ദിവ്യ, ഷീന, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ജോൺസൺ പി ലൂയിസ് എന്നിവർ
ക്ലാസുകൾ എടുത്തു. തുടർന്ന് വാർഡിലെ നിരവധി പേർ ഈ പദ്ധതികളുടെ ഗുണഭോക്താക്കളായി.