സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യവുമായി ഇ. കെ. എൻ. വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം നടത്തിവരുന്ന ശാസ്ത്ര പാടവ പോഷണ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് നിർവഹിച്ചു. തുടർന്ന് ‘പ്രപഞ്ചം എന്ന മഹാത്ഭുതം’ എന്ന വിഷയത്തിൽ വിവിധ ഗവൺമെൻറ് കോളേജുകളിൽ ഫിസിക്സ് അധ്യാപകനായും പ്രിൻസിപ്പാളായും ഇപ്പോൾ കുസാറ്റ് ഭൗതികശാസ്ത്ര വിഭാഗം അനുബന്ധ ഫാക്കൽറ്റി, ലൂക്കാ ഓൺലൈൻ സയൻസ് മാഗസിൻ എഡിറ്റോറിയൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന ഡോ. എൻ. ഷാജി ക്ലാസ് നയിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 175 വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ക്രൈസ്റ്റ് കോളേജ് സെമിനാർ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഇ കെ എൻ കേന്ദ്രം പ്രസിഡൻറ് ഡോ. മാത്യു പോൾ ഊക്കൻ, സെക്രട്ടറി ഡോ. സോണി ജോൺ ടി. കൺവീനർ മായ കെ. എന്നിവർ സംസാരിച്ചു.
‘പ്രപഞ്ചം എന്ന മഹാത്ഭുതം’ – ശാസ്ത്ര പാടവ പോഷണ പരിപാടി
