തൃശ്ശൂർ : കേരള മീഡിയ അക്കാദമി തൃശ്ശൂർ പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന കെ എസ് പ്രവീൺകുമാറിന്റെ ചിത്രങ്ങളുടെ പ്രദർശനംകേരള സാഹിത്യ അക്കാദമി ഹാളിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ :ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രവീൺകുമാറിന്റെ സ്മരണാർത്ഥം തൃശ്ശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രാഫി അവാർഡുംചടങ്ങിൽ വിതരണം ചെയ്തു. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലെ എ സനീഷിന്റെ ” സീക്കിങ് സോലേസ് ഇൻ സോളിറ്റ്യുഡ് ” എന്ന ചിത്രത്തിനാണ് പുരസ്കാരം. അകാലത്തിൽ അന്തരിച്ച ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ എസ് പ്രവീൺകുമാർ പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. സംവിധായകൻ പ്രിയ നന്ദനൻ. പി ബാലചന്ദ്രൻ എംഎൽഎ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിൻസ്. മീഡിയ അക്കാദമി വൈസ് ചെയർമാൻഇ എസ് സുഭാഷ്.മീഡിയ അക്കാദമി സെക്രട്ടറിഅനിൽ ഭാസ്കർ.എന്നിവർ പങ്കെടുത്തു.രാവിലെ 9 30 മുതൽ വൈകിട്ട് 6 30 വരെയാണ് പ്രദർശനം ഞായറാഴ്ച സമാപിക്കും.
പ്രവീൺകുമാർ ഫോട്ടോ പ്രദർശനം മന്ത്രി ഡോ : ആർ ബിന്ദു ഉദ്ഘാടനം ചെയ്തു
