കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജനനം: 1933 ൽ എറണാകുളം ജില്ലയിൽ
മാമ്പുഴ എന്ന ഗ്രാമത്തിൽ. കിഴക്കെത്തയ്യിൽ വീട്. അമ്മ: കിഴക്കെത്തയ്യിൽ ലക്ഷ്‌മിക്കുട്ടി അമ്മ, അച്ഛൻ: പെരുമ്പളം ചിറയിൽ എസ്. കുഞ്ഞിക്കൃഷ്ണൻനായർ. വിദ്യാഭ്യാസം: കീച്ചേരി പ്രൈമറി സ്‌കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് യു.പി. സ്‌കൂൾ, മുളന്തുരുത്തി ഹൈസ്‌കൂൾ, എറണാ കുളം മഹാരാജാസ് കോളേജ്. 1960-ൽ എം.എ. പാസ്സായി. ഉദ്യോഗം: പാലക്കാട് വിക്ടോറിയ കോളേജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് ഹൈസ്‌കൂൾ. 1961 മുതൽ 1988 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. 1988ൽ റിട്ടയർ ചെയ്തു.
സാഹിത്യജീവിതം: വളരെക്കാലം മാതൃഭുമിവാരികയിൽ ഗ്രന്ഥ നിരൂപകനായിരുന്നു. വിവിധ ആനുകാലികങ്ങളിൽ കവിത, ലേഖനം, ഹാസ്യകവിത, ഹാസ്യലേഖനങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തി (വിവിധ തൂലികാനാമങ്ങളിൽ). ‘സർഗദർശനം’, ‘അനുമാനം’, ‘മോളിയേയിൽ നിന്ന് ഇബ്‌സനിലേയ്ക്ക്’, ‘വാക്കും പൊരുളും’ എന്നീ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘മോളിയേയിൽനിന്ന് ഇബ്‌സനി ലേയ്ക്ക് ‘എന്ന കൃതിയ്ക്ക് 1998 ലെ എൻ. കൃഷ്‌ണപിള്ള സ്‌മാരകപുരസ് കാരം ലഭിച്ചു. മറ്റ് കൃതികൾ : ‘ഉൾക്കാഴ്ച്ചകൾ’, ‘സംസ്‌കാരത്തിന്റെ അടയാളങ്ങൾ’, ‘തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ’, ‘സ്‌മൃതിമുദ്രകൾ’.
1956-ൽ സമസ്ത കേരള സാഹിത്യപരിഷത്ത് കോളേജ് വിദ്യാർത്ഥി കൾക്കായി നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനമായ സ്വർണമെഡൽ നേടി. 2021 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നേടുകയുണ്ടായി. ഭാര്യ : പി.വി. രുഗ്മിണി (Late) (റിട്ട. ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ്) മക്കൾ : മിനി (ടീച്ചർ, വി.എച്ച്.എസ്.എസ്, കാറളം) ജയകുമാർ (ബിസിനസ് ലൈൻ മാനേജർ, ഫ്യുഗ്രോ കമ്പനി, മുംബൈ) ഗോപകുമാർ (അഡ്വക്കേറ്റ്, ഇരിങ്ങാലക്കുട.