Channel 17

live

channel17 live

പ്രസിദ്ധീകരണത്തിന്: ഒന്നായാൽ ഭാരതത്തെ” ഇന്ത്യ” ഭരിക്കും: യൂജിൻ മോറേലി

സോഷ്യലിസ്റ്റുകളും കോൺഗ്രസ് അടക്കമുള്ള മതേതര ശക്തികളും ഒരേ മനസോടെ രാജ്യത്ത് വർഗീയ വിപത്തിനെതിരെ പോരാടുവാൻ കഴിഞ്ഞാൽ മഹത്തായ സംസ്ക്കാരിക പാരമ്പര്യമുള്ള ഭാരതരാജ്യം “ഇന്ത്യ” മുന്നണി ഭരിക്കുമെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു.

സോഷ്യലിസ്റ്റുകളും കോൺഗ്രസ് അടക്കമുള്ള മതേതര ശക്തികളും ഒരേ മനസോടെ രാജ്യത്ത് വർഗീയ വിപത്തിനെതിരെ പോരാടുവാൻ കഴിഞ്ഞാൽ മഹത്തായ സംസ്ക്കാരിക പാരമ്പര്യമുള്ള ഭാരതരാജ്യം “ഇന്ത്യ” മുന്നണി ഭരിക്കുമെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. ലോക് താന്ത്രിക് യുവജനതാദൾ ജില്ലാ കമ്മിറ്റി ചാലക്കുടിയിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ സംഘടിപ്പിച്ച “ജനപഥം സാക്ഷി” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ പ്രതീക്ഷയോടെയാണ് നിതീഷ് കുമാറിനെയും രാഹുൽ ഗാന്ധിയെയും രാജ്യം ഉറ്റ് നോക്കുന്നത്. കക്ഷികൾ തമ്മിലുള്ളവലിപ്പചെറുപ്പങ്ങളുടെ കണക്കുകളിൽ ഗവേഷണം നടത്താതെ രാജ്യത്തെ രക്ഷിക്കുവാൻ പ്രതിപക്ഷ നേതാക്കൾ ഒരേ മനസ്സോടെ മുന്നോട്ട് പോകുന്നത് അഭിമാനർഹമാണ്.എൽ.ജെ.ഡി. വൈകാതെ തന്നെ ലാലു പ്രസാദ് യാദവിൻ്റെ ആർ.ജെ.ഡി.യിൽ ലയിക്കുവാനുള്ള തീരുമാനം എടുക്കുമെന്നത് കേരളത്തിൽ സോഷ്യല്സ്റ്റ് ആശയഗതികാർക്ക് ശക്തി കൂട്ടുവാൻ ഉപകരിക്കും. മതത്തിൻ്റെ നിറം ഉപയോഗിച്ച് സമ്പന്ന വിഭാഗത്തിൻ്റെ അധിനിവേശ തന്ത്ര ഫലമായിട്ടുണ്ടായതാണ് മണിപ്പൂർ കലാപം.

യുവജനതാദൾ ജില്ലാ പ്രസിഡണ്ട് ഡെസ്റ്റിൻ താക്കോൽ ക്കാരൻ അദ്ധ്യക്ഷത വഹിച്ചു.എൽ.വൈ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി ജോഷിമംഗലശ്ശേരി, വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡണ്ട് ഗോകുൽ വേതോടി, എൽ.ജെ.ഡി.ജില്ലാ ജനറൽ സെക്രട്ടറി വിൻസൻറ് പുത്തൂർ, ജോർജ് വി.ഐനിക്കൽ, ശിവൻ ഈശ്വരത്ത്, ഫ്രെഡി ജാക്സൺ പെരേര, ശ്യാമപ്രസാദ്, ലെ റിൻ ജോണി, സുമി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!