പ്രാഥമിക ആരോഗ്യ കേന്ദ്രമാക്കി ഉയർത്തി ഡോക്ടറെ നിയമിക്കണം.കോടശേരി പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസകരമാകും വിധം കുണ്ടുകുഴിപ്പാടം ഹെൽത്ത് സബ്ബ് സെന്ററിൽ ഡോക്ടറെ നിയമിച്ച് ചികിത്സ സൗകരൃം ഏർപ്പെടുത്തണമെന്ന് കാരുണ്യാ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് യോഗം സർക്കാരിനോടാവശൃപ്പെട്ടു.പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശമായ രണ്ടുകൈ,മരുതുകുഴി,വീരൻചിറ,ചൂളക്കടവ്, വെട്ടിക്കുഴി,പീലാർമുഴി, ചായ്പൻകുഴി,ചെബൻകുന്ന്,പുളിങ്കര, കുർക്കമറ്റം,കുണ്ടുകുഴിപ്പാടം,എന്നീ പ്രദേശവാസികൾക്ക് ചികിത്സക്കായി ചാലക്കുടി മുൻസിപ്പാലിറ്റിയോട് ചേർന്ന് കിടക്കുന്ന എലിഞ്ഞിപ്ര (ചൗക്ക)കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തുന്നതിന് വേണ്ടത്ര യാത്ര സൗകരൃമില്ല.കിഴക്കേ അറ്റത്തുളള മരുതുകുഴിയിൽ നിന്ന് 25കീ.മീ.ദൂരം സഞ്ചരിക്കണം.ഇത് രോഗികളെ ബുദ്ധിമുട്ടിക്കുന്നു.നാല് വർഷം മുമ്പ് പുതുക്കി നിർമ്മിച്ച കെട്ടിടത്തിലാണ് കുണ്ടുകുഴിപ്പാടം ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത്.ഇവിടെ ആശുപത്രി പ്ര വർത്തിക്കുന്നതിനുളള സ്ഥല സൗകരൃം നിലവിലുണ്ട്.പഞ്ചായത്തിലെ 10 വാർഡുകളിലെയും രണ്ട് ഹരിജൻ കോളനിയിലേയും രണ്ട് ഗിരിജൻ കോളനിയിലേയും അതിരപ്പിളളി പഞ്ചായത്തിലെ രണ്ട് വാർഡിലേയും ജനങ്ങൾക്ക് ആശുപത്രി ഏറെ ഉപകാരപ്പെടും.ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനും എം.പി.ബെന്നി ബഹനാനും എം.എൽ.എ. സനീഷ് കുമാർ ജോസഫിനും നിവേദനം നല്കി.പ്രസിഡന്റ്. കെ.എം.ജോസ്. അദ്ധ്യക്ഷത വഹിച്ചു.വർഗ്ഗീസ് പൊറായി,ബെന്നി നബേലിൽ,ഓമന ജോസ് എന്നിവർ പ്രസംഗിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രമാക്കി ഉയർത്തി ഡോക്ടറെ നിയമിക്കണം
