മലയാള ഗവേഷണ പ്രബന്ധങ്ങളുടെ നിലവാര ശോഷണത്തിന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്നും പ്രാദേശിക ചരിത്രത്തിൽ ഗവേഷകർ കൂടുതൽ ശ്രദ്ധിക്കണമെന്നും ഡോ. എസ് കെ വസന്തൻ അഭിപ്രായപ്പെട്ടു.
ഇരിങ്ങാലക്കുട :മലയാള ഗവേഷണ പ്രബന്ധങ്ങളുടെ നിലവാര ശോഷണത്തിന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്നും പ്രാദേശിക ചരിത്രത്തിൽ ഗവേഷകർ കൂടുതൽ ശ്രദ്ധിക്കണമെന്നും ഡോ. എസ് കെ വസന്തൻ അഭിപ്രായപ്പെട്ടു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാ നൈപുണി അവാർഡ് കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാർഥിനി അനുപ്രിയ ജോജോയ്ക്ക് 5001 രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടംകുളം സമരത്തെക്കുറിച്ചും ഇരിങ്ങാലക്കുടയുടെ ചരിത്രത്തെ കുറിച്ചും കൂടുതൽ ഗവേഷണ പഠനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അതിന്ചരിത്ര സംഭവങ്ങളെ കുറിച്ചുള്ള ഓർമ്മകൾ രേഖപ്പെടുത്താൻ ഗവേഷകർ ശ്രദ്ധിക്കണം , അദ്ദേഹം പറഞ്ഞു.
എഴുത്തച്ഛൻ പുരസ്കാരം നേടിയ ഡോ. എസ് കെ വസന്തനെ കോളേജ് മാനേജർ ഫാ. ജോയ് പീനിക്കാപറമ്പിൽ പൊന്നാട നൽകി ആദരിച്ചു.കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. അധ്യക്ഷനായ യോഗത്തിൽ ഡോ. സെബാസ്റ്റ്യൻ ജോസഫ് , അനുപ്രിയ ജോജോ പുരസ്കാര സമിതി കൺവീനർ ഡോ. സി.വി. സുധീർ , മലയാള വിഭാഗം കോഡിനേറ്റർ സിന്റോ കോങ്കോത്ത് എന്നിവർ സംസാരിച്ചു. ക്രൈസ്റ്റ് കോളേജിലെ ഏറ്റവും മികച്ച മലയാളം പ്രബന്ധത്തിന് അർഹനായ നെവിസ് അഗസ്റ്റിന് 1001രൂപയും ഫലകവും പുരസ്കാരം നൽകി.