തീയ്യതി അന്തിക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്യവും ബീഡിയും മറ്റ് ലഹരി വസ്തുക്കളും നൽകുന്നതിനായി പെരിങ്ങോട്ടുകരയിലുള്ള വീട്ടിൽ നിന്ന് ബലമായി പിടിച്ച് കൊണ്ടു പോകാൻ ശ്രമിക്കുകയും തടയാനായി എത്തിയ അച്ഛനെ ചവിട്ടി വീഴ്ത്തി കുട്ടിയെ ബലമായി പിടിച്ച് തട്ടിക്കൊണ്ട് പോയ കാര്യത്തിന് പേരുങ്ങോട്ടുകാര താന്ന്യം ദേശത്ത് തേക്കിനിയേടത് വീട്ടിൽ വിവേക് 38 വയസ്സ് എന്നയാളെ അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ സജു, ഷാജി എന്നിവരാണ് വിവേകിനെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. വിവേക് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2010 ൽ റോബറി കേസും 2011 ൽ രണ്ട് വധശ്രമ കേസും 2012, 2013, 2019 വർഷങ്ങളിൽ ഓരോ വധശ്രമകേസുകളും അടക്കം 14 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.