കൊരട്ടി : പ്രായ പൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിന് കൊരട്ടി മാമ്പ്ര സ്വദേശിയായ ശങ്കരൻ കുന്നിൽ വീട്ടിൽ ജോഷി 62 വയസ്സ് എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചത്. 04.04.2025 തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കാര്യത്തിന് കൊരട്ടി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത് പ്രകാരം FIR രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് പട്ടാമ്പിയിൽ ഒളിവിൽ കഴിയുകയായിരുന്ന ജോഷിയെക്കുറിച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന് രഹസ്യ വിവരം ലഭിക്കുകയും തുടർന്ന് ഇയാളെ തന്ത്രപൂർവ്വം ചാലക്കുടിയിലേക്ക് വരുത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ജോഷിയെ റിമാന്റ് ചെയ്തു.
ജോഷിയെ 2021 ൽ വയോധികയെ ലൈഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് കൊരട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ ചാലക്കുടി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി 3 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ അനുഭവിച്ച് വരവെ അപ്പീൽ ജാമ്യത്തിൽ ഇറങ്ങിയാണ് ജോഷി പ്രായ പൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.
തൃശ്ശൂൃർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന്റെ നിർദേശ പ്രകാരം, ചാലക്കുടി ഡി.വൈ.എസ്.പി സുമേഷിൻ്റെ നേതൃത്വത്തിൽ കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരങ്കൻ, ജൂനിയർ എസ് ഐ മനു, എഎസ്ഐ ഷീബ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷ് കുമാർ സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ റിമാന്റിൽ
