മാള : 31.05.2025 തീയ്യതി രാവിലെ 09.00 മണിയ്ക്ക് പൊയ്യ സ്കൂളിന് മുൻവശം വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിക്ക്നിരോധിത പുകയില ഉത്പന്നം നൽകിയ സംഭവത്തിന് എറിയാട് അഴീക്കോട് കൊട്ടിക്കൽ സ്വദേശി പടമാട്ടുമ്മേൽ വീട്ടിൽ അബീഷ് 45 വയസ് എന്നയാളെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ 31-05-2025 തിയ്യതി കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു. അബീഷിന് മാള, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ചതിനുള്ള ഓരോ ക്രിമിനൽ കേസുകളുണ്ട്. മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.ആർ.സുധാകരൻ, സി പി ഒ മാരായ ജിബിൻ, സിജോയ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ നൽകിയാൾ റിമാന്റിൽ
