Channel 17

live

channel17 live

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിൽപ്പന നടത്തായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

വെള്ളിക്കുളങ്ങര : 20-06-2025 തിയ്യതി രാവിലെ 08.55 മണിക്ക് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിൽപന നടത്തുന്നതിനായി കോടാലിയിലുള്ള സ്കൂളിന് സമീപം റോഡരികിൽ സ്കൂട്ടറിലിരുന്ന് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കും ആരോഗ്യത്തിനും ഹാനികരമായ സർക്കാർ നിരോധിച്ച പുകയില ഉല്പന്നം കൈവശം വെച്ച് നിൽക്കുന്നതായി കാണപ്പെട്ടതിനാണ് കോടാലി സ്വദേശി പോളക്കുളത്ത് വീട്ടിൽ സന്തോഷ് 50 വയസ് എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് നിരോധിത പുകയില ഉത്പന്നവും, 580 രൂപയും, മൊബൈൽ ഫോണും, സ്കൂട്ടറും പിടിച്ചെടുത്തു. സന്തോഷ് വെള്ളിക്കുളങ്ങര, പുതുക്കാട്, തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷുകളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനായി കൈവശം സൂക്ഷിച്ചതിനുള്ള 1 കേസിലും, പണം വെച്ച് ചീട്ടു കളിച്ചതിനുള്ള 1 കേസിലും, ഗതാഗത തടസ്സം സൃഷ്ടിച്ചതിനുള്ള 2 കേസിലും അടക്കം 4 ക്രമിനൽ കേസുകളിലെ പ്രതിയാണ്.

വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍‍ർ കൃഷ്ണൻ.കെ, സബ് ഇൻസ്പെക്ടർ സന്തോഷ്കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ട‍ർ ഷൈല, സിവിൽ പോലീസ് ഓഫീസർ മാരായ അമൽരാജ്, സുരേഷ്‌കുമാർ, സനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!