സ്പെയ്സ് ലൈബ്രറിയിൽ വച്ച് നടന്ന പ്രൊഫസർ എം.കെ ചന്ദ്രൻ അനുസ്മരണ സമ്മേളനം ഡോക്ടർ.കെ. പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
സ്പെയ്സ് ലൈബ്രറിയിൽ വച്ച് നടന്ന പ്രൊഫസർ എം.കെ ചന്ദ്രൻ അനുസ്മരണ സമ്മേളനം ഡോക്ടർ.കെ. പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധമായിരുന്ന ചന്ദ്രൻ മാസ്റ്റർ ആൾക്കൂട്ടത്തിൽ ഒരുവനായി നിൽക്കാനാണ് എപ്പോഴും ശ്രമിച്ചിരുന്നത്. തൻ്റെ ഊർജവും സമയവും ജനജീവിത മുന്നേറ്റത്തിൻ്റെ മഹാസംരംഭ സംഘഗാനത്തിൽ ഉൾച്ചേർക്കുവാൻ അദ്ദേഹം ശ്രമിച്ചു. തൻ്റെ ഒച്ച വേറിട്ട് കേൾക്കില്ല എന്ന് ഒറപ്പുണ്ടായിട്ടും അദ്ദേഹം അതിൽ അണി ചേർന്നു. പുതിയ ഒരു നാട് അതായിരുന്നു മാഷിൻ്റെ സ്വപ്നം. നമ്പൂതിരിയെ മനുഷ്യനാക്കാൻ ശ്രമിച്ച വി.ടി.യുടെ സ്കൂളിൻ്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന കുടുബപശ്ചാത്തലം അദ്ദേഹത്തെ അതിന് പ്രാപ്തനാക്കി എന്ന് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ കെ.പി. ജോർജ്ജ് പറഞ്ഞു.കാവ്യചന്ദ്രൻ്റെ സ്വാഗതഗാനത്തോടെ ആരംഭിച്ച അനുസ്മരണ സമ്മേളനം കെ.പി.രാഘവപൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.രാജേന്ദ്രൻ, ഡോ.ഹരിതം മുരളി, കെ.സി. രാജൻ, രത്നവല്ലി ടീച്ചർ, എന്നിവരും ചന്ദ്രൻമാഷെ അനുസ്മരിച്ച് സംസാരിച്ചു. പി. അപ്പു സ്വാഗതവും ടി. ശിവൻ നന്ദിയും പറഞ്ഞു.