ഇരിങ്ങാലക്കുട കഴിഞ്ഞ ദിവസം വിട പറഞ്ഞ: പ്രമുഖ സാഹിത്യ നിരൂപകനും വാഗ്മിയുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരൻ്റെ അനുസ്മരണ സംഗമം ഉന്നതവിദ്യാഭാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. രാജൻ നെല്ലായി അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രൊഫ . സാവിത്രി ലക്ഷ്മണൻ, ഡോ. കെ.രാജേന്ദ്രൻ, വി.ഡി. പ്രേംപ്രസാദ്, അഡ്വ. ഗോപി, സദനം കൃഷ്ണൻകുട്ടി ആശാൻ, രാഘവനാശാൻ, പി. തങ്കപ്പൻ, പ്രൊഫ. കെ.ജെ. ചാക്കോ, പി.കെ.ഭരതൻ, റഷീദ് കാറളം, യു. പ്രദീപ് മേനോൻ, പി. ഗോപിനാഥ് , എ.എൻ. രാജൻ, കുട്ടൻ മാമ്പുഴ, കെ.ജി. മോഹനൻ എന്നിവർ സംസാരിച്ചു.
പ്രൊഫ. മാമ്പുഴ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു
