സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിതരണ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന നാഷണൽ സർവീസ് സ്കീമും ഇൻസൈറ്റ് ഫോർ ഇന്നോവേഷനും സംയുക്തമായി ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ നടത്തുന്ന പ്രോജക്ട് ദിശയുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇരിഞ്ഞാലക്കുട മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രോജക്ട് ദിശ വഴി ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ ആയിരത്തോളം സ്കൂൾ വിദ്യാർത്ഥികൾക്ക് ഗണിതത്തിന്റെയും ഇംഗ്ലീഷിന്റെയും അടിസ്ഥാന പാഠങ്ങൾ നാഷണൽ സർവീസ് വോളണ്ടിയേഴ്സ് വഴി എത്തിക്കുകയുണ്ടായി. സെന്റ് തെരേസസ് കൊച്ചി, സെൻറ് ജോസഫ് ഇരിഞ്ഞാലക്കുട, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി കാക്കനാട് എന്നീ കോളേജുകളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് ആയിരുന്നു പദ്ധതി നടപ്പിലാക്കിയത്. അവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.
സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ അൻസർ ആർ എൻ, യു എസ് ടി സി എസ് ആർ അംബാസഡർ സോഫി ജാനറ്റ്, ഇൻസൈറ്റ് ഫോർ ഇന്നോവേഷൻ ടീം, ഇരിഞ്ഞാലക്കുട ഗേൾസ് എച്ച് എസ് എസ് പ്രിൻസിപ്പൽ ബിന്ദു, ഹെഡ്മിസ്ട്രസ് സുഷ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ധന്യ, പി ടി എ പ്രസിഡൻറ് അനിൽകുമാർ, എസ് എം സി ചെയർമാൻ റാൽഫി തുടങ്ങിയവർ പങ്കെടുത്തു.