പ്ലസ്ടു വിദ്യാർത്ഥി പടമാട്ടുമ്മൽ ഐബിൻമകൻ, ജോൺ സാമുവൽ ( 17 ) പുഴയിൽ ചാടി മരിച്ചു.
മാള: പ്ലസ്ടു വിദ്യാർത്ഥി പടമാട്ടുമ്മൽ ഐബിൻമകൻ, ജോൺ സാമുവൽ ( 17 ) പുഴയിൽ ചാടി മരിച്ചു. കരിശിങ്കൽ കടവിൽ ആണ് ചാടിയത് .ഇന്നലെ രാവിലെ ആണ് സംഭവം.ഉടൻതന്നെ പറവൂർ ഫയർഫോഴ്സ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ, രഞ്ജിത്ത് റൗല ഷെരീഫ്, അലൻ ജോസഫ്, എന്നിവർ അടങ്ങുന്ന സ്കൂബ ടീം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തിയത് പറവൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചിരുന്നു .സംസ്കാര കർമ്മം ഇന്നലെ വൈകീട്ട് ആറുമണിയോടുകൂടി ലൂർദ്ദ് മാതാചർച്ചിൽ നടന്നു.