എൻ.ഡി.ആർ.എഫ് തൃശൂർ ആർ. ആർ. സി യുടെ ആഭിമുഖ്യത്തിൽ രാമവർമ്മപുരം ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലാന്റേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. സ്കൂളിലെ എൻ.എസ്.എസ് അംഗങ്ങളും എൻ.ഡി.ആർ.എഫ് അംഗങ്ങളും ചേർന്ന് വിവിധതരത്തിലുള്ള ചെടികൾ,മരങ്ങൾ നട്ടുപിടിപ്പിച്ചു. അരക്കോണം എൻ.ഡി.ആർ.എഫ് നാലാം ബറ്റാലിയന്റെ നേതൃത്വത്തിൽ 15000 മരങ്ങളാണ് ഇത്തരത്തിൽ നട്ടുപിടിപ്പിക്കുക. പരിപാടിയിൽ ഡെപ്യൂട്ടി കമാൻഡന്റ് എസ് ശങ്കർ പാണ്ഡ്യൻ, സ്കൂൾ പ്രധാനാധ്യാപിക സീന തുടങ്ങിയവർ പങ്കെടുത്തു.
പ്ലാന്റേഷൻ ഡ്രൈവ് സംഘടിപ്പിച്ചു
