Channel 17

live

channel17 live

ഫാസിസത്തിനെതിരായുള്ള പ്രതിരോധം സാംസ്കാരിക കൂട്ടായ്മകൾ തന്നെയാണെന്ന് പ്രശസ്ത സാഹിത്യകാരൻ വിനോദ് കൃഷ്ണ

അന്നമനട ഗ്രാമപഞ്ചായത്തും ഗ്രാമദർശനം മാസികയും സംയുക്തമായി സംഘടിപ്പിച്ച കെ പി പ്രതാപൻ മാസ്റ്റർ അനുസ്മരണം അന്നമനടയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. വിനോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി. ജയരാമൻ പ്രതാപൻ മാസ്റ്ററെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു.കഥ-കവിതാ- പ്രസംഗ-ഉപന്യാസ മത്സര വിജയികൾക്ക് വിനോദ് കൃഷ്ണ സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന
കലോത്സവത്തിൽ കഥകളി സംഗീതത്തിന് സമ്മാനാർഹയായ ഗൗരി ഷിലിനെ യോഗത്തിൽ ആദരിച്ചു. കെ രമ സ്വാഗതം പറഞ്ഞു ടി കെ സതീശൻ, സിന്ധു ജയൻ, മഞ്ജു സതീശൻ, കെ വി വിനോദ് വിദ്യാർത്ഥികളുടെ പ്രതിനിധി ശിവപ്രിയ തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!