അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ സോഷ്യൽ സയൻസ് ഒന്നാം പാഠത്തിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേള നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി മാലിനി എം പി ഭക്ഷ്യമേള ഉദ്ഘാടനം നിർവഹിച്ചു. നാടൻ വിഭവങ്ങളായ കുമ്പിളപ്പം, കപ്പയും ചമ്മന്തിയും, അവലുണ്ട, പഴംപൊരി, അരിയുണ്ട, ഇലയട , കൊഴുക്കട്ട എന്നിവ തയ്യാറാക്കി.
ഫുഡ് ഫെസ്റ്റ്
