ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു.
മാളഃ കുഴൂർ ഗ്രാമപഞ്ചായത്തിൽ ജൻ ശിക്ഷൻ സൻസ്ഥാന്റെ 60 ദിവസം ദൈർഘ്യമുള്ള പഴം പച്ചക്കറി സംസ്ക്കരണ പരിശീലനത്തിന് സമാപനം കുറിച്ച് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് രജനി മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ പി എസ് സന്തോഷ്കുമാർ, നന്ദിത വിനോദ്, പ്രിയ ലിയോ, ബിജി വിത്സൻ, ജെ എസ് എസ് കോര്‍ഡിനേറ്റര്‍ സഖി, ട്രെയിനര്‍ അഞ്ചലി തുടങ്ങിയവര്‍ സംസാരിച്ചു.