വെള്ളിക്കുളങ്ങര: ജോലി കഴിഞ്ഞ് വീടിലേക്ക് മടങ്ങിയ വ്യക്തിയെ ബൈക്കിൽ ഫോൺ വിളിച്ച് സംസാരിച്ച് നിന്നതുകൊണ്ടുള്ള വൈരാഗ്യത്താൽ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളിൽ ഒരാളായ മറ്റത്തൂർ വില്ലേജിലെ ഒമ്പതുങ്ങൽ ദേശത്ത് കാക്കനാടൻ വീട്ടിൽ തേമാലി വിഷ്ണു എന്നു വിളിക്കുന്ന വിഷ്ണുവിനെ (33 വയസ്സ് ) വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂർ വില്ലേജിൽ ഒമ്പതുങ്ങൽ ദേശത്ത് അമ്പലപ്പാടൻ വീട്ടിൽ നിഖിൽ (29 വയസ്സ്) എന്നയാളെ നേരത്തെ റിമാന്റ് ചെയ്തിരുന്നു.
മറ്റത്തൂർ വില്ലേജിലെ ഒമ്പതുങ്ങൽ ദേശത്ത് പുതിയവളപ്പിൽ വീട്ടിൽ താമസിക്കുന്ന വിനിത് (37 വയസ്) ആണ് ആക്രമിക്കപ്പെട്ടത്. 2025 ഏപ്രിൽ 21ന് രാത്രി 11 മണിയോടെ വിനിത് ജോലി കഴിഞ്ഞ് വരുന്ന സമയം ബൈക്ക് നിർത്തി ഫോൺ വിളിച്ച് സംസാരിക്കുന്നത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് നിഖിലും വിഷ്ണുവും വിനീതിനോട് തർക്കിക്കുകയും ഒമ്പതുങ്ങൽ മാങ്കറ്റിപാടം റോഡിൽ ചാലക്കുടി മൈനർ ഇറിഗേഷൻ കനാൽ കൽവർട്ടിനു സമീപം വച്ച് വിനീതിനെ തടഞ്ഞു നിർത്തുകയും വിനീതിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിനാണ് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. കൃഷ്ണൻ കെ വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. വിഷ്ണു വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ 2 വധശ്രമകേസും അടിപിടികേസും അടക്കം 4 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെ, സബ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് പി കെ,സീനിയർ സിവിൽ പൊലിസ് ഓഫീസർ രാഗേഷ്.വി, സിവിൽ പോലീസ് ഓഫീസർ മാരായ രൂപേഷ് പി വി, അജിത്കുമാർ കെ സി, ഹോം ഗാർഡ് പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.