കൊച്ചി: മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം ബോധ്യപ്പെടുത്തിയ കൃതിയാണ് “പാവങ്ങൾ “ചങ്ങമ്പുഴ പാർക്കിൽ വച്ച് വിക്ടര്‍ ഹ്യൂഗോയുടെ ലെസ് മിസറബിൾസ് എന്ന കൃതിയ്ക്ക് നാലപ്പാട്ട് നാരായണമേനോൻ സൃഷ്ടിച്ച മലയാള പരിഭാഷ “പാവങ്ങളുടെ ” പ്രസിദ്ധീകരണത്തിന്റെ നൂറാം വാർഷികം സമൂഹ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇടപ്പിള്ളി ചങ്ങമ്പുഴ ഹാളിൽ നടന്നു. പ്രഫ എം കെ സാനു ഉദ്ഘാടനം ചെയ്തു. ആമുഖപ്രഭാഷണം നടത്തി. ഡോ. എംപി സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. സുനിൽ പി ഇളയിടം “മലയാളി വായിച്ച പാവങ്ങൾ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
മലയാള സാഹിത്യത്തിലെ കുലീന വ്യക്തിത്വമായ നാലപ്പാട്ട്. നാരായണമേനോൻ ചിന്താബന്ധുരമായ വാക്കുകളിലൂടെ പരിഭാഷപ്പെടുത്തിയ മഹത്തായ കൃതിയാണ് പാവങ്ങൾ എന്ന് സാനു മാഷ് പറഞ്ഞു. സൈദ്ധാന്തികമായും പുരോഗമനപരമായും മനോഹരമായ പുസ്തകമാണ് പാവങ്ങൾ. സ്നേഹവും കാരുണ്യവും ആണ് അവശേഷിക്കുന്നതെന്ന് പാവങ്ങൾ കാണിച്ചു തന്നു എന്ന് സുനിൽ പി ഇളയിടം പറഞ്ഞു ഫ്രഞ്ച് സാഹിത്യത്തിലെ എക്കാലത്തെയും മഹാമനീഷിയായ സാഹിത്യകാരനാണ് ഹ്യൂഗോ .
ധാരാളം പരിമിതികൾ ഉണ്ടെങ്കിലും ഷെക്സിപിയറിനു ശേഷം അഞ്ച് ദൂഖണ്ഡങ്ങളെ കൂട്ടിയിണക്കിയ മറ്റൊരു കൃതി ഉണ്ടായിട്ടില്ല എന്ന് പറഞ്ഞത് ഡേവിഡ് ബെല്ലോസ് ആണ് എന്ന് സുനിൽ സൂചിപ്പിച്ചു മഹാരഥികരുടെ നിരയുള്ളപ്പോൾ തന്നെ നൂറ്റാണ്ടിൻ്റെ നോവൽ എന്ന് വിശേഷണം ലഭിച്ച കൃതിയാണ് ലെസ് മിസ്റബിൾസ്.
റിയലിസ്റ്റിക് സാങ്കേതികവിദ്യയുടെ സാധ്യതകൾ നന്നായി ഉപയോഗപ്പെടുത്തിയ കൃതി എന്ന് കേസരി ബാലകൃഷ്ണപിള്ള ചൂണ്ടി കാണിച്ചതായി സുനിൽ പറഞ്ഞു വള്ളത്തോളിൻ്റെ നിർദ്ദേശപ്രകാരമാണ് നാലപ്പാട്ട് പരിഭാഷപ്പെടുത്തിയത്.
എഴുതിയതിൻ്റെ മുഴുവൻ പകർപ്പകവാശവും മംഗളോദയത്തിന് എഴുതി നൽകിയാണ് ഈ കൃതി പരിഭാഷപ്പെടുന്നത്. 1925 ൽ ഒന്നാം വാള്യം പുറത്ത് വന്നു. കാലത്തിനോടൊപ്പം പാവങ്ങളുടെ വളർച്ചയും നടന്നു. ഒരു കാലഘട്ടത്തിലെ രണ്ട് വിചാരരീതികളുടെയും സാഹിത്യസംബന്ധമായ വീക്ഷണങ്ങളുടെ രണ്ടറ്റങ്ങളിൽ നിൽക്കുന്ന, പ്രതിനിധികളായ കുട്ടികൃഷ്ണമാരാരും ഇ എം എസും പാവങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട് കുട്ടികൃഷ്ണമാരാർ – അദ്ധ്യാത്മ രാമായണം പോലെ സന്ധ്യക്ക് നിലവിളക്ക് കൊളുത്തി വെച്ച് വായിക്കേണ്ട കൃതിയാണ് പാവങ്ങൾ.
ഇ എം എസ് – ഒരു നൂറ്റാണ്ടുകൊണ്ട് യൂറോപ്പിൽ അലയടിച്ചു കയറിയതും ഇപ്പോൾ ഇന്ത്യയിൽ അലയടിച്ചു കൊണ്ടിരിക്കുന്നതുമായ സമഗ്ര വിപ്ലവത്തിൻ്റെ അവബോധം മലയാളികളിൽ ആഴത്തിൽ പതിപ്പിച്ച കൃതിയാണ് പാവങ്ങൾ.
ലോകത്ത് മാനിക്കപ്പെടേണ്ടതായ വിലമതിക്കപ്പെടേണ്ടതായ ഒറ്റ കാര്യമേയുള്ളൂ അത് സ്നേഹവും കാരുണ്യവും ആണെന്നാണ് പാവങ്ങൾ പറയുന്നത്. സ്നേഹത്തിൻ്റെ രാഷ്ട്രീയ ഉള്ളടക്കത്തെ മനുഷ്യരാശിക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത കൃതിയാണ് പാവങ്ങൾ. സമൂഹ്സഹകരണ സംഘം സംഘടിപ്പിച്ച പരിപാടിയിൽ മുൻ രാജ്യസഭാഅംഗവും ജിസിഡിഎ ചെയർമാനുമായ കെ ചന്ദ്രൻ പിള്ള സ്വാഗതവും സിബി വേണുഗോപാൽ നന്ദിയും പറഞ്ഞു.
ഫ്രഞ്ച് സാഹിത്യത്തിൽ മാത്രമല്ല ലോകസാഹിത്യത്തിലെ തന്നെ ഒരു വടവൃക്ഷമാണ് വിക്ടർ ഹൃഗോ – സാനു മാഷ്സ്നേഹവും കാരുണ്യവും ആണ് അവശേഷിക്കുന്നതെന്ന് പാവങ്ങൾ കാണിച്ചു തന്നു
