യുവ എഴുത്തുകാരി റെജില ഷെറിൻ ഉദ്ഘാടനം ചെയ്തു.
കുട്ടികളിലെ വളർന്നുവരുന്ന എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എസ് എസ് കെ നടത്തുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് എന്ന പരിപാടി ഇരിങ്ങാലക്കുട ബി ആർ സി സംഘടിപ്പിച്ചു. യുവ എഴുത്തുകാരി റെജില ഷെറിൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് അധ്യാപകൻ എം ആർ സനോജ് അധ്യക്ഷതവഹിച്ചു സി ആർ സി സി വിദ്യ കെ എസ് സ്വാഗതം പറഞ്ഞു. ബി പി സി കെ ആർ സത്യപാലൻ നന്ദി പ്രകാശിപ്പിച്ചു. സൂയി മോൾ പി എസ്, ബിജോയ് എം ആർ എന്നിവർ ക്ലാസുകൾ നടത്തി. അമ്പതിൽപരം യുപി ഹൈസ്കൂൾ കുട്ടികളാണ് രണ്ടുദിവസത്തെ ശില്പശാലയിൽ പങ്കെടുക്കുന്നത്.