കുന്നംകുളം നഗരസഭ ഏകലവ്യന്‍ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനത്തോടനുബന്ധിച്ച് ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കുട്ടികള്‍ക്കായി പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിച്ചു. സി.വി സ്മാരക ഹാളില്‍ നടന്ന പരിപാടി ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പി.കെ ഷെബീര്‍, ലൈബ്രേറിയന്‍ സില്‍വിയ, ചിത്രകാരന്‍ സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. പ്രച്ഛന്നവേഷമത്സരത്തിലെ വിജയികളായ റബേക്ക മറിയം ജോസഫ്, വി.എ ആവണി, ഇ.കെ ഇവാന, പ്രോത്സാഹന സമ്മാനവിജയികള്‍ തുടങ്ങിയവര്‍ക്ക് മെമെന്റോ നല്‍കി.