ദേശീയപാത പോട്ട നാടുകുന്നിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പേരാമ്പ്ര സ്വദേശി പളളിപ്പറമ്പിൽ വീട്ടിൽ 50 വയസുള്ള ജെയിംസ് ആണ് മരിച്ചത്.തിങ്കളാഴ്ച്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം.കൊടകര ഭാഗത്ത് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും.ഉടനെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
