വിഖ്യാതനായ ചലച്ചിത്രനടനും, കൊടുങ്ങല്ലൂരിൻ്റെ എക്കാലത്തെയും അഭിമാനവുമായ ബഹദൂർ അരങ്ങൊഴിഞ്ഞിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ തികയുന്നു. 2000 മേയ് 22 നാണ് അദ്ദേഹം നമ്മെ വിട്ടുപിരിയുന്നത്. കാലമിത്രകഴിഞ്ഞിട്ടും മലയാളികളുടെ ഓർമ്മകളിൽനിന്നും മാഞ്ഞുപോകാത്ത അനശ്വരപ്രതിഭ. ചിരി കൊണ്ടും, കണ്ണുനീരിൻ്റെ നനവ്കൊണ്ടും 500ൽ അധികം കഥാപാത്രങ്ങളിലൂടെ ഒരു കാലഘട്ടം മുഴുവൻ തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തി മലയാളസിനിമയിൽ നിറഞ്ഞുനിന്ന അതുല്യ കലാകാരൻ. സമാനതകളില്ലാത്ത അഭിനയചാതുരികൊണ്ടും, ശരീരഭാഷകൊണ്ടും, സ്വതസിദ്ധമായ സംഭാഷണശൈലികൊണ്ടും അദ്ദേഹത്തിന് പകരംവെയ്ക്കാൻ അന്നും ഇന്നും മറ്റൊരാളില്ല. വലിയ കലാകാരനായിരിക്കുമ്പോഴും എളിയ മനുഷ്യനും, ഹൃദയാലുവുമായിരുന്നു കുഞ്ഞാലുവെന്ന ബഹദൂർ. അദ്ദേഹത്തിന്റെ 25ാം ചരമ വർഷികത്തിന്റെ ഭാഗമായി ISM മെഡിക്കൽ എയ്ഡ് സെന്ററിന്റെ സഹായത്തോടെ സൗജന്യ വൃക്ക രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്തോഷ് കോരു ചാലിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം ആർ കൈലാസൻ, ബിന്ദു രാധാകൃഷ്ണൻ, ഷാഹിന ജലീൽ, വാർഡ് മെമ്പർ ജോസ്മി ടൈറ്റസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു മഹ്ദൂർ പ്രതികേന്ദ്രം സെക്രട്ടറി പി ജെ ഗോ ഗുൽ നന്ദിയും പറഞ്ഞു.
ബഹദൂർ സ്മൃതി സൗജന്യ വൃക്ക രോക നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
