മാള: ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന അതിമാരക രാസ ലഹരിയുമായി മൂന്നു പേർ മാള പോലീസിന്റെ പിടിയിലായി. മാള കല്ലൂർ വൈന്തല സ്വദേശി ആട്ടോക്കാരൻ വീട്ടിൽ മനു ബേബി ( 28 വയസ് ) ,കോഴിക്കോട് ജില്ല മുക്കം ഓമശ്ശേരി സ്വദേശി പുത്തൻപുര വീട്ടിൽ ഷാഹിദ് മുഹമ്മദ് (28 വയസ് ) , പാലക്കാട് ജില്ലാ പറളി തേനൂർ സ്വദേശി തടത്തിൽ സണ്ണി ജോസ് ജോൺ ( 27 വയസ് ) എന്നിവരാണ് നൂറു ഗ്രാമോളം എംഡിഎംഎയുമായി പിടിയിലായത്. ഹൈവേയിൽ മൂന്നുപേർ അമിതവേഗതയിൽ കാറിൽ പായുന്നതായി ജില്ലാപോലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈന്തല കല്ലൂർ പാടo ഭാഗത്ത് നിന്നാണ് പിടിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന KL09AJ 3063 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഹ്യുണ്ടായ് ആക്സൻ്റ് കാറും കസ്റ്റഡിയിലെടുത്തു.
ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന അതിമാരക രാസ ലഹരിയുമായി മൂന്നു പേർ മാള പോലീസിന്റെ പിടിയിലായി
