Channel 17

live

channel17 live

ബാങ്കുകളുടെ വായ്പാ മേള; വിതരണം ചെയ്ത് 741 കോടി

തൃശൂർ ശ്രീശങ്കര ഹാളിൽ നടന്ന വായ്പ മേള ജില്ലാ കലക്ടർ വി ആർ കൃഷണ തേജ ഉദ്ഘാടനം ചെയ്തു.

തൃശൂർ ജില്ലയുടെ ലീഡ് ബാങ്കായ കാനറാ ബാങ്കിൻ്റെ നേതൃത്വത്തിൽ മറ്റു കമേഴ്സ്യൽ ബാങ്കുകളുമായി സഹകരിച്ച് വായ്പാ മേള നടത്തി. 1150 എം.എസ് എം.ഇ. വായ്പകളിലായി 151.82 കോടി രൂപയും, 15287 കാർഷിക വായ്പകളിലായി 305.94 കോടി രൂപയും, 6216 റീടെയ്ൽ വായ്പകളിലായി 283.34 കോടി രൂപയും ജില്ലയിലെ വിവിധ ബാങ്കുകൾ അനുവദിച്ചു. ആകെ 22653 വായ്പകളിലായി 741.10 കോടി രൂപയാണ് വിവിധ പദ്ധതികളിലായി വിതരണം ചെയ്തത്. തൃശൂർ ശ്രീശങ്കര ഹാളിൽ നടന്ന വായ്പ മേള ജില്ലാ കലക്ടർ വി ആർ കൃഷണ തേജ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യ സോണൽ മാനേജർ പ്രദീപ് രഞ്ജൻ പോൾ അധ്യക്ഷനായി.

ജില്ലയിലെ വിവിധ ബാങ്കുകളെ പ്രതിനിധീകരിച്ച് ധനലക്ഷ്മി ബാങ്ക് റീജിയണൽ മേധാവി അനൂപ് നായർ, സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ മേധാവി എം മധു , ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി എം ഷീബ, കുടുംബശ്രീ ജില്ലാ മിഷൻ പ്രതിനിധി രാധാകൃഷ്ണൻ, കേരളാ ഗ്രാമീൺ ബാങ്ക് റീജിയൻ മേധാവി ശ്യാമള, കേരളാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ സുമഹർഷൻ, ഇസാഫ് സീനിയർ വൈസ് പ്രസിഡന്റ് സത്യനാഥൻ തുടങ്ങിയവർ പങ്കെടുത്തു. കാനറാ ബാങ്ക് റീജിയണൽ മാനേജർ കെ. എസ് രാജേഷ് സ്വാഗതവും ലീഡ് ബാങ്ക് മാനേജർ എസ് മോഹനചന്ദ്രൻ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!