15.07.2025 തിയ്യതി വൈകീട്ട് 07.30 മണിയോടെ ചാലക്കുടി അപ്സര ബാറിൻെറ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് ചാലക്കുടി പോട്ട വില്ലേജിൽ സിത്താര നഗർ ദേശത്ത് കളപ്പാട്ടിൽ വീട്ടിൽ വിനിൽ 27 വയസ്സ് എന്നയാളും അക്ഷയ് 34 വയസ്സ്, ചിറയത്ത് വീട്, ചൗക്ക, കോടശ്ശേരി. എന്നയാളും തമ്മിൽ മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയും അക്ഷയ് വിനിലിനെ കൈ കൊണ്ട് ചെകിടത്തും തലയിലും അടിച്ച് പരിക്കേൽപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും കൈ വശം ഉണ്ടായിരുന്ന Nokia മൊബൈൽ ഫോൺ ബലമായി പാൻെറിൻെറ പോക്കറ്റിൽ നിന്ന് എടുത്ത് കവർച്ച ചെയ്ത കാര്യത്തിന് അക്ഷയ് എന്നയാളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.
അക്ഷയ് യുടെ പേരിൽ ചാലക്കുടി പോലീസ് സ്റ്റേഷനിലും കാട്ടൂർ പോലീസ് സ്റ്റേഷനിലുമായി അടിപിടി കേസും കഞ്ചാവ് ഉപയോഗിച്ചതിനും അടക്കം 4 ക്രിമിനൽ കേസുകളുണ്ട്. ചാലക്കുടി പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് എം കെ ,സബ്ബ് ഇൻസ്പെക്ടർമാരായ ഋഷി പ്രസാദ്, ജോഫി ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മാർട്ടിൻ പോൾ, ആൽബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.