ചാലക്കുടി : 2025 ജൂലൈ 9-ാം തീയതി ഉച്ചയ്ക്ക് 2.30 മണിയോടെ നാടുക്കുന്ന് ഹർഷവർദ്ധന ബാറിൽ വെച്ച് പ്രതിയുടെ കൂടെ വന്നയാളോട് കൊടകര നാടുകുന്ന് സ്വദേശി ചേനത്ത്പറമ്പൻ വീട്ടിൽ ലാലു പോൾ (32 വയസ്) എന്നയാൾ സംസാരിച്ചതിലുള്ള വൈരാഗ്യത്താൽ സോഡാ കുപ്പി കൊണ്ട് തലക്കടിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് ചാലക്കുടി പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. ഈ കേസിലെ പ്രതിയായ ചാലക്കുടി പോട്ട് തെക്കേടത്ത് വീട്ടിൽ ജിനീഷ് കുമാർ (37 വയസ്) എന്നയാൾ കോടതിയൽ ഹാജരാവുകയും തുടർന്ന് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ റിമാന്റ് ചെയ്യുന്നതിനായി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ജിനീഷ് ചാലക്കുടി കൊടകര പോലീസ് സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽക്കേസിലെ പ്രതിയാണ്. ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മാരായ സിജുമോൻ, കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ബാറിൽ വെച്ച് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
