ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്പെഷ്യൽ ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസാണ് പ്രതിയെ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നര വർഷവും 9 ദിവസവും കൂടി അധികതടവ് അനുഭവിക്കണം.
ചാലക്കുടി കോവിഡ് കാലത്ത് ബലികയ്ക്ക് വീട്ടിൽ അഭയം കൊടുക്കുകയും വിവിധ ദിവസങ്ങളിൽ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി കൃപാകരൻ.T, 41 വയസ്സ്,എടപ്പറമ്പിൽ വീട്, തിരുത്തിപ്പറമ്പ് ദേശം, ആളൂർ വില്ലേജ് എന്നയാൾക്ക് വിവിധ വകുപ്പുകളിലായി 18 വർഷവും 1 മാസവും കഠിനതടവും 1,51,500/- രൂപ പിഴയും കോടതി ശിക്ഷിച്ചു. ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്പെഷ്യൽ ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസാണ് പ്രതിയെ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നര വർഷവും 9 ദിവസവും കൂടി അധികതടവ് അനുഭവിക്കണം. 2020 മാർച്ച് മുതൽ ഏപ്രിൽ വരെയാണ് അതിജീവിത പീഡനത്തിനിരയായത്. അതിജീവിതയുടെ മുഖത്തെ വിഷാദഭാവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബന്ധുവായ സ്ത്രീ അതിജീവിതയോട് വിവരങ്ങൾ ചോദിച്ചതിനുശേഷം ടിയാരിയെ കൗൺസിലിംഗിന് വിധേയമാക്കിയത്തിനെതുടർ ന്നാണ് കേസിൻ്റെ വിവരങ്ങൾ വെളിപ്പെട്ടത്. ആളൂർ മുൻ ISHO സിബിൻ, SI സത്യൻ, GSI സൈമൺ, GASI ടെസ്സി എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് T. ബാബുരാജ് ഹാജരായി.പ്രോസിക്യൂഷൻ നടപടികൾ SCPO സുനിത.A.H. ഏകോപിപ്പിച്ചു.