വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ബാല ഗ്രാമസഭ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു.
വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ബാല ഗ്രാമസഭ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വേലൂര്‍ കാരേങ്ങല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, ബ്ലോക്ക് മെമ്പര്‍ സപ്ന റഷീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍, മെമ്പര്‍മാരായ സി എഫ് ജോയ്, ഷേര്‍ലി ദിലീപ് കുമാര്‍, ബിന്ദുശര്‍മ്മ, ശുഭ അനില്‍കുമാര്‍, പി എ സുബ്രഹ്‌മണ്യന്‍, വിജിനി ഗോപി, സെക്രട്ടറി ടി കെ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.