പടിയൂർ: പടിയൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ ശ്രീജിത്ത് മണ്ണായിയെ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുത്തി കാപ്പ ചുമത്തി നാടു കടത്തിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു എൽഡിഎഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പടിയൂരിലെ ബിജെപി നേതൃത്വം ശ്രീജിത്തിനെ കൊണ്ട് രാജിവെപ്പിക്കാനുള്ള രാഷ്ട്രീയ ധാർമികത പുലർത്തണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. പടിയൂർ നിലംപതി സെൻററിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഷണ്മുഖൻ കനാൽ പരിസരത്ത് സമാപിച്ചു. എൽഡിഎഫ് നേതാക്കളായ പി.എ രാമനന്ദൻ, കെ.സി ബിജു,സി.എസ് സുധൻ, വി ആർ രമേഷ് എന്നിവർ നേതൃത്വം നൽകി.
ബിജെപി പടിയൂരിലെ ജനതയോട് രാഷ്ട്രീയ ധാർമികത പുലർത്തണമെന്ന് : എൽഡിഎഫ്
