Channel 17

live

channel17 live

ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി കാട്ടുർ പഞ്ചായത്തിലെ വാദ്യക്കുടം ക്ഷേത്രത്തിൽ ദർശനം നടത്തി

ഇരിങ്ങാലക്കുട : ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി കാട്ടുർ പഞ്ചായത്തിലെ വാദ്യക്കുടം ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാരവാഹികളും മേൽശാന്തിയും നൂറുകണക്കിന് ഭക്തരും താമരപൂക്കൾ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. എൻ ഡി എ ലോകസഭ ചെയർമാൻ അഡ്വ കെ കെ അനീഷ് കുമാർ, ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവീനർ കൃപേഷ് ചെമ്മണ്ട, എൻ ഡി എ നേതാക്കളായ കവിതാ ബിജു, ഷൈജു കുറ്റിക്കാട്ട്, കാട്ടൂർ എൻ ഡി എ കൺവീനർ സലേഷ് എം എസ്,സുചി നീരോലി,വാർഡ് മെമ്പർ ധനേഷ്,അഭിലാഷ് കണ്ടാരന്തറ തുടങ്ങി നിരവധി നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

സ്ഥാനാർത്ഥിയായതിന് ശേഷം ആദ്യമായി കാട്ടുരിൻ്റെ മണ്ണിൽ വന്നിറങ്ങിയ അദ്ദേഹത്തെ പഞ്ചായത്ത് എൻ ഡി എ കൺവീനർ സലേഷ് എം എസ്,സുചി നീരോലി,സണ്ണി കവലക്കാട്ട്,ധനേഷ് എൻ ഡി, അഭിലാഷ് കണ്ടാരന്ത റ, പഞ്ചായത്ത്- ബൂത്ത് ഭാരവാഹികൾ എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!